3 March 2026, Tuesday

Related news

March 3, 2026
February 26, 2026
February 26, 2026
November 13, 2025
August 23, 2025
August 1, 2025
December 11, 2024
September 11, 2024
June 24, 2024
May 27, 2024

കെഎസ്‌യു നേതാവിന്റെ വ്യാജബിരുദം: റിപ്പോർട്ട്‌ തേടി

Janayugom Webdesk
തിരുവനന്തപുരം
June 13, 2023 10:18 pm

കെഎസ്‌യു സംസ്ഥാന കൺവീനർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്‌ നിർമിച്ച സംഭവത്തിൽ കേരള സർവകലാശാല രജിസ്ട്രാർ റിപ്പോർട്ട്‌ തേടി. അടിയന്തരമായി റിപ്പോർട്ട്‌ നൽകാനാണ്‌ രജിസ്ട്രാർ ഡോ. കെ എസ്‌ അനിൽകുമാർ ഉദ്യോഗസ്ഥർക്ക്‌ നൽകിയിരിക്കുന്ന നിർദേശം.

കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ്‌ നിർമിച്ചെന്നും ഇതുപയോഗിച്ച്‌ സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തിൽ ജോലി തേടിയെന്നുമുള്ള മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്‌ രജിസ്ട്രാർ അന്വേഷണത്തിന്‌ നിർദേശിച്ചത്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

Eng­lish Sum­ma­ry: Fake degree cer­tifi­cate of KSU leader: Report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.