23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

യുട്യൂബ് നോക്കി വ്യാജ ഡോക്ടറിന്റെ ശസ്ത്രക്രിയ; ബീഹാറിൽ 15കാരൻ ദാരുണാന്ത്യം

Janayugom Webdesk
പാട്ന
September 8, 2024 1:17 pm

ബീഹാറില്‍ വ്യാജഡോക്ടർ യുട്യൂബ് നോക്കി സർജറി നടത്തിയതിന് പിന്നാലെ 15കാരൻ മരിച്ചു. കൃഷ്ണകുമാറാണ് മരിച്ചത്. സരണിലാണ് പിത്താശയക്കല്ല് നീക്കാനുള്ള സർജറിയാണ് നടത്തിയത്. കുട്ടിയുടെ നില വഷളായതോടെ പാട്നയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ ആശുപത്രിയിൽ മൃതദേഹം ഉപേക്ഷിച്ച് വ്യാജഡോക്ടറും സ്റ്റാഫും മുങ്ങിയതായും കുട്ടിയുടെ വീട്ടുകാർ പറഞ്ഞു.

ഛർദിയെത്തുടർന്നാണ് കുട്ടിയെ സരണിലെ ​ഗണപതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ കുറച്ചുസമയത്തിനുള്ളിൽ ഛർദി നിന്നെങ്കിലും ഡോക്ടർ അജിത് കുമാർ സർജറി നടത്തുകയായിരുന്നു. യുട്യൂബ് നോക്കിയാണ് സർജറി നടത്തിയത്. ഇയാൾക്ക് ശരിയായ സർട്ടിഫിക്കറ്റുകൾ ഉണ്ടോ എന്നും ഒരു വ്യാജഡോക്ടറാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നത്. കുട്ടിയുടെ അച്ഛനെ മാറ്റിനിർത്തിയതിന് ശേഷം വീട്ടുകാരുടെ അനുവാദമില്ലാതെയാണ് സർജറി നടത്തിയത് എന്ന് മുത്തശ്ശനും പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോക്ടറിനും സ്റ്റാഫുകൾക്കുമായി അന്വേഷണം പുരോ​ഗമിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.