26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 17, 2025
April 13, 2025

വ്യാജ മയക്കുമരുന്ന് കേസ് ചുമത്തി യുവാക്കളെ ജയിലിലടച്ചു: പൊലീസിന് പത്തുലക്ഷം രൂപ പിഴ

Janayugom Webdesk
ഭോപ്പാല്‍
May 3, 2023 6:41 pm

യുവാക്കളെ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ജയിലില്‍ അടച്ചതിന് പൊലീസിന് പത്തുലക്ഷം രൂപ പിഴ വിധിച്ച് ഹൈക്കോടതി. രണ്ടു കുട്ടികളുടെ പിതാവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ മോഹിത് തിവാരി(26)യാണ് പൊലീസിന്റെ കള്ളക്കേസില്‍പ്പെട്ട് എട്ടുമാസത്തോളം ജയിലി‍ല്‍ കഴിയേണ്ടിവന്നത്. അപ്പീല്‍ പരിഗണിച്ച മധ്യപ്രദേശ് ഹൈക്കോടതി പൊലീസ് മയക്കുമരുന്നാണെന്ന് കാട്ടി സമര്‍പ്പിച്ചത്, യൂറിയ (വളം) ആണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പരിഗണിച്ച് മോഹിതിനെ വിട്ടയക്കുകയും പൊലീസിന് പിഴ വിധിക്കുകയുമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് ഗ്വാളിയോറിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മോഹിതിനെ പൊലീസ് പിടികൂടുന്നത്. ദാതിയ നിവാസിയും ഓട്ടോമൊബൈൽ ഷോറൂമിന്റെ മുൻ മാനേജരുമായ മോഹിതിനെയും സുഹൃത്തിനെയും നഗരപ്രാന്തത്തിലെ പെട്രോൾ പമ്പിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാരകശേഷിയുള്ള മയക്കുമരുന്നായ എംഡിഎംഎ കടത്തുന്ന അന്തർസംസ്ഥാന സംഘത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരും ഒരു വനിതയും ഉള്‍പ്പെടെ അഞ്ചുപേരും 720 ഗ്രാം എംഡിഎംഎയും തോക്കുകളും സഹിതം അറസ്റ്റിലായെന്നായിരുന്നു പൊലീസ് എഫ്ഐആര്‍. എന്തെങ്കിലും പറയാന്‍ അനുവദിക്കാതെയായിരുന്നു പൊലീസ് പിടികൂടിയത്. സംസാരിക്കുവാന്‍ ശ്രമിച്ചപ്പോഴെല്ലാം ക്രൂരമായി മര്‍ദിച്ചു. അപരിചിതരായ മറ്റുള്ളവരോടൊപ്പം ലോക്കപ്പിലാക്കുകയും പിന്നീട് ഉത്തര്‍പ്രദേശില്‍ നിന്ന് മയക്കുമരുന്നെത്തിക്കുന്ന സംഘാംഗമെന്ന കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടയ്ക്കുകയുമായിരുന്നു. 

എട്ടുമാസമായി ജാമ്യത്തിന് ശ്രമിച്ച മോഹിതിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മയക്കുമരുന്നിന് പകരം യൂറിയയാണ് തൊണ്ടി മുതലായി സമര്‍പ്പിച്ചതെന്ന് വ്യക്തമായിട്ടും തിവാരിയെ വിട്ടയക്കുന്നതിന് പൊലീസ് സന്നദ്ധമായില്ല. അതുപരിഗണിച്ചാണ് ജാമ്യം അനുവദിച്ചതിനൊപ്പം പൊലീസ് പിഴ നല്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്. 

Eng­lish Sum­ma­ry: Fake drug case: Police fined Rs 10 lakh

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.