നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ പേരിലും വ്യാജ ഫെയ്‌സ്ബുക്ക്. നെടുങ്കണ്ടം ജനമൈത്രി പിഎസ് എന്ന പേരിലാണ് വ്യാജ ഫെയ്‌സ് ബുക്ക് പേജ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ നെടുങ്കണ്ടം എന്ന ചുവന്ന പെയിന്റിന് എഴുതിയ പഴയ പൊലീസ് സ്‌റ്റേഷന്റെ ഫോട്ടോയാണ് ഇതിന്റെ പ്രഫൈല്‍ ചിത്രമായി ഇട്ടിരിക്കുന്നത്. ഇത്തരത്തില്‍ ഫെയ്‌സബുക്ക് ഉള്ളതായി അറിയില്ലായെന്ന് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 2015ല്‍ ആരംഭിച്ച ഫെയ്‌സ് ബുക്കാണ് സമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നത്. നെടുങ്കണ്ടം പ്രസ് ക്ലബ്ബിന്റെ പേരിലും ഇത്തരത്തില്‍ ഫെയ്‌സ് ബുക്ക് പേജും പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നെടുങ്കണ്ടം പ്രസ് ക്ലബ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ തൊട്ടുപിന്നാലെയാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ പേരില്‍ ഫെയ്‌സ് ബുക്ക് പ്രചരിക്കുന്നത്. ഇത്തരം പേജുകളില്‍ വരുന്ന സന്ദേശങ്ങള്‍ ഔദ്യോഗിക ആളുകള്‍ ഇടുന്നതാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുവാന്‍ ഇടയാകും. ഇത് വലിയ ഭവിക്ഷത്തിലേയ്ക്ക് എത്തുമെന്നതിലാണ് ഇത്തരം പേജുകള്‍ വ്യാജമായി നിര്‍മ്മിക്കുന്നതിനെ തടയുന്നത്. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ പേരില്‍ ഉണ്ടായിരിക്കുന്ന ഫോയ്‌സ് ബുക്ക് ഇല്ലാതാക്കുവാനുള്ള നടപടികള്‍ പൊലീസ് വകുപ്പ് ഉടന്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
English Summary: Fake Facebook page in the name of Janamaithri Police Station too
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.