26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 17, 2024
June 11, 2024
June 10, 2024
June 6, 2024
June 5, 2024
June 4, 2024
April 10, 2024
March 20, 2024
January 9, 2024
December 27, 2023

കോട്ടയം ഡിസിസി ഫെയ്സ്ബുക്കില്‍ തരൂരിനെതിരേ മോശം പരാമര്‍ശം; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
December 5, 2022 3:30 pm

കോട്ടയം ഡിസിസിയിൽ ഫെയ്സ്ബുക്ക് വിവാദം.തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്.സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ രം​ഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് ‌രം​ഗത്തെത്തി.

ഈപേജ് ഡിസിസിയുടെ ഔദ്യോഗികപേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. അതേസമയം പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരടക്കം നാട്ടകത്തിന്റേതെന്ന് തരൂർ അനുകൂലികൾ പറയുന്നു കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂർ ജില്ലാ കോൺ​ഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു.തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഡിസിസിയിലെ ഫെയ്സ്ബുക്ക് വിവാദം അവസാനിച്ചുവെന്നും ഇനി തർക്കങ്ങൾക്ക് ഇല്ലെന്നും ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് വ്യക്തമാക്കി.

2017 ൽ ആരോ ഉണ്ടാക്കിയ ഒരു എഫ് ബി പേജാണത്.ഡി സി സി ക്ക് ഔദ്യോഗിക പേജില്ല.വിവാദ പോസ്റ്റ് വന്നത് വ്യാജ അക്കൗണ്ടിൽ.ഈ പേജിനെതിരെ പൊലീസിൽ പരാതി നൽകും.താന്‍ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നത്.തരൂർ വരുന്നതിനെ എതിർത്തിട്ടില്ല.സംഘടനാ കീഴ് വഴക്കങ്ങൾ പാലിക്കണം എന്നു മാത്രമാണ് താൻ പറഞ്ഞത്.വിവാദങ്ങൾ അവസാനിച്ചു.ഇനി തർക്കങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂർ ജില്ലാ കോൺ​ഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു.

എന്നാല്‍ ഡിസിസികളെ അറിയിച്ചിട്ടാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതെന്ന് ശശി തരൂര്‍. വിഴിഞ്ഞം പ്രശ്‌നത്തില്‍ സമവായം വേണമെന്നും നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ബന്ധം പാടില്ലെന്നും ശശി തരൂര്‍ കൊച്ചിയില്‍ പ്രതികരിച്ചു.സിറോ മലബാര്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച്ച. തരൂരിനെ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്നാട അണിയിച്ച് സ്വീകരിച്ചു.

Eng­lish Summary:
Bad remarks against Tha­roor on Kot­tayam DCC Face­book; After the con­tro­ver­sy, the post was deleted

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.