കേരള സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തിയ പ്രതികൾ പിടിയിൽ. ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, പുറക്കാട് മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മൂന്നക്ക നമ്പർ ലോട്ടറി വില്പന നടത്തുന്നുണ്ടെന്ന് ആലപ്പുഴ സൗത്ത് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
വലിയമരം വാർഡിൽ, തൈകാവിൽ ഫസലുദ്ദീൻ (53), മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ ഓചോത്തുവെളിയിൽ നൗഫൽ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓരോ മൂന്നക്ക നമ്പറിനും 50 രൂപ എന്ന നിരക്കിലാണ് ഇവർ ടിക്കറ്റ് വിൽപ്പന നടത്തിക്കൊണ്ടിരുന്നത്. അതാത് ദിവസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിലെ അവസാന മൂന്നക്കത്തിന് സമാനമായി ഈ മൂന്നക്ക നമ്പർ ഒത്തുവന്നാൽ ഒന്നാം സമ്മാനമായി 5000 രൂപ ഇവർ സമ്മാനമായി നൽകിയിരുന്നു.
സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ എസ്, ഐ ബിജു കെ ആർ, നിവിൻ ടി ഡി, മനോജ് കൃഷ്ണൻ, വിപിൻദാസ്, തോമസ് പി എസ്, വിനു പി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.