19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024
August 2, 2024
July 22, 2024

രാഹുല്‍ ഗാന്ധിയെ കുറിച്ച് വ്യാജ വാര്‍ത്ത: മാധ്യമപ്രവര്‍ത്തകന്‍ ഒളിവില്‍

Janayugom Webdesk
July 6, 2022 9:40 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ ഛത്തീസ്ഗഡ് പൊലീസ് തിരയുന്ന സീ ന്യൂസ് വാര്‍ത്താ അവതാരകന്‍ രോഹിത് രഞ്ജന്‍ ഒളിവില്‍.

നോയ്ഡ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത രോഹിത്തിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഛത്തീസ്ഗഡ് പൊലീസിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിനായിരുന്നു ഉത്തര്‍പ്രദേശ് പൊലീസും രോഹിത്തിനെ കസ്റ്റഡിലെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് രോഹിത്തിനെതിരെ യുപി പൊലീസ് കേസെടുത്തിരുന്നത്. ഇതിന് ശേഷം രോഹിത് എവിടെയുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഛത്തീസ്ഗഡ് പൊലീസ് പറയുന്നു.

വയനാട്ടിലെ എംപി ഓഫീസ് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെടുത്തി വ്യഖ്യാനിക്കുകയായിരുന്നു. ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാര്‍ കുട്ടികളാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. ബിജെപി മുന്‍വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കനയ്യ ലാല്‍ എന്നയാളെ കൊലപ്പെടുത്തിയവര്‍ കുട്ടികളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്നായിരുന്നു സീ ന്യൂസില്‍ വന്ന വാര്‍ത്ത. വിവാദമായതോടെ ചാനല്‍ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.

അതിനിടെ വിവിധ സംസ്ഥാനങ്ങളിലെ എഫ്ഐആറുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്ന രോഹിത് രഞ്ജന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അതേസമയം ഹര്‍ജി ഇന്നലെ പരിഗണിക്കണമെന്ന് സുപ്രീം കോടതിക്ക് മുമ്പാകെ പരാമര്‍ശിക്കുമ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര കോടതിക്ക് മുമ്പാകെ ക്ഷമാപണം നടത്തേണ്ടിവന്നു.

 

Eng­lish Sum­ma­ry:  Fake news about Rahul Gand­hi: Jour­nal­ist on the run

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.