അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി വ്യാജ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടാക്കിയ കേസില്‍ ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ജയ്പൂർ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
ഫോർട്ടിസ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ ജിതേന്ദ്ര ഗോസ്വാമി, യൂറോളജിസ്റ്റ് ഡോ സന്ദീപ് ഗുപ്ത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 419 (ആൾമാറാട്ടം വഴിയുള്ള വഞ്ചന), 420 (വഞ്ചന), 471 (വ്യാജ രേഖകൾ ചമയ്ക്കൽ), 370 (വ്യക്തികളെ കടത്തൽ), 120 ബി (ക്രിമിനൽ ഗൂഢാലോചനയിൽ കക്ഷി) എന്നീ വകുപ്പുകൾ പ്രകാരമാണ് രണ്ട് ഡോക്ടർമാരെയും അറസ്റ്റ് ചെയ്തത്.
ഡോ. ഗോസ്വാമിയും ഡോ. ഗുപ്തയും ഫോർട്ടിസ് ഹോസ്പിറ്റലിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. വ്യാജ എൻഒസിക്ക് 70,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജയ്പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള സവായ് മാൻ സിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗൗരവ് സിങ്ങിനെ മാർച്ച് 18 ന് അന്വേഷണ ഏജൻസി പിടികൂടിയതോടെയാണ് വിഷയം പുറത്തായത്. കേസിൽ ഇതുവരെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
English Summary: Fake NOC for organ transplant: Two doctors arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.