23 January 2026, Friday

Related news

January 15, 2026
January 2, 2026
December 19, 2025
November 22, 2025
November 6, 2025
October 19, 2025
October 3, 2025
September 23, 2025
August 12, 2025
July 29, 2025

”തനിക്കെതിരെ നൽകിയത് വ്യാജ പരാതി; ദുബായിൽ പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം കേരളത്തിൽ”

തെളിവായി പാസ്‌പോർട്ടിന്റെ പകർപ്പ് കൈമാറി നിവിൻ പോളി 
Janayugom Webdesk
തിരുവനന്തപുരം
September 6, 2024 8:45 pm

തനിക്കെതിരെ നൽകിയത് വ്യാജ പരാതിയാണെന്നും ദുബായിൽ പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം കേരളത്തിൽ ഉണ്ടായിരുന്നെന്നും കാണിച്ച് നടൻ നിവിൻ പോളി ഡിജിപിക്കും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും പരാതി നൽകി. തെളിവായി പാസ്‌പോർട്ടിന്റെ പകർപ്പും കൈമാറി. തനിക്കെതിരായ വ്യാജ പരാതിയിൽ ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു . പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പരാതിയിൽ ചേർത്തിട്ടുണ്ട്. 

ആ ദിവസങ്ങളിൽ താൻ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിൻ പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം പൂർത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏതുതരം അന്വേഷണത്തോടും താൻ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിവിജയനും സാംസ്‌കാരികമന്ത്രി സജിചെറിയാനും പരാതി നൽകിയിട്ടുണ്ട്. 

2023 നവംബറിനും ഡിസംബർ 15നും ഇടയിൽ നിവിൻപോളി ഉൾപ്പെടെ 6 പേർ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് നേര്യമംഗലം സ്വദേശിയായ യുവതി പരാതി നൽകിയിരുന്നു. എന്നാൽ തനിക്ക് പരാതിക്കാരിയെ അറിയില്ലെന്നും യാതൊരു ബന്ധമില്ലെന്നും വ്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി നിവിനും രംഗത്തെത്തിയിരുന്നു. ഇതിനിടെ, ഡിസംബർ 14 മുതലുള്ള 3 ദിവസങ്ങളിലാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തൽ നടത്തി. എന്നാൽ ഈ സമയത്ത് നിവിൻ പോളി തന്റെ സിനിമയിൽ അഭിനയിക്കുകയായിരുന്നു എന്നും കൊച്ചിയിലായിരുന്നു ഷൂട്ടിങ് എന്നും സംവിധായകൻ വിനീത് ശ്രീനിവാസൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.