
റാപ്പർ വേടനെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിച്ച് കുടുംബം നൽകിയ പരാതി തൃക്കാക്കര എസിപി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷിക്കും. സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. വേടനെതിരേ തുടരെത്തുടരെ ക്രിമിനൽ കേസുകൾ വരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്.
ഇതിൽ സത്യം പുറത്തുവരണം. വിഷയത്തിൽ അന്വേഷണം വേണമെന്നുമാണ് സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. വേടനെതിരെ ബലാത്സംഗം ഉൾപ്പടെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും അതിൽ അന്വേഷണം നടക്കുകയാണ്. അതിൽ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വേടനെ ചോദ്യം ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.