27 December 2024, Friday
KSFE Galaxy Chits Banner 2

കുടുംബ കോടതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും: പി എസ് സുപാൽ എംഎൽഎ

Janayugom Webdesk
കൊട്ടാരക്കര
April 21, 2022 9:55 pm

കുടുംബ കോടതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പി എസ് സുപാൽ എംഎൽഎ അറിയിച്ചു. പ്രവർത്തനം ആരംഭിക്കുന്ന കോടതി സമുച്ഛയം സന്ദർശനം നടത്തിയ ശേഷം ആണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. സന്ദർശന വേളയിൽ അഭിഭാഷകർ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകൾ പരിഹരിക്കാൻ ആയി മുന്നോട്ട് വച്ച നിർദേശങ്ങൾ പടിപടിയായി നടപ്പിലാക്കാൻ ഉള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർ പേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വിപി ഉണ്ണികൃഷ്ണൻ, ബാർ അസോസിയേഷൻ പ്രസിഡന്റ്. അഡ്വ. ഷൈജു ലൂക്കോസ്, സെക്രട്ടറി അഡ്വ. അനിൽ പുനലൂർ, അഭിഭാഷകരായ ബാഹുലേയൻ, പ്രദീപ് ചന്ദ്രൻ, ലെനു ജമാൽ, അനീസ്, കാസ്‌റ്റ്‌ലെസ്, തുടങ്ങിയ അഭിഭാഷകർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.