2 February 2026, Monday

Related news

February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 1, 2026
February 1, 2026

ബിജെപി ഓഫിസിന് മുന്നിൽ പെട്രോൾ കന്നാസുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി; 10 ലക്ഷം തട്ടിയെന്ന് പരാതി

Janayugom Webdesk
കൊച്ചി
February 2, 2026 8:47 pm

ബിജെപി കോതമംഗലം മണ്ഡലം കാര്യാലയത്തിന് മുന്നിൽ പെട്രോൾ കന്നാസുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. കുടുംബത്തിൽ നിന്ന് കൈക്കൂലിയായി 10.58 ലക്ഷം രൂപ വാങ്ങിയെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓൺലൈൻ ട്രേഡിംഗിലൂടെ മകന് ലഭിച്ച പണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികൾ ലക്ഷങ്ങൾ തട്ടിയെന്നാരോപിച്ചാണ് കുടുംബം ബിജെപി മണ്ഡലം ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവരാണ് സമരം നടത്തിയത്. 

2025 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ 10,58,000 ഓളം രൂപയാണ് ബിജെപി കോതമംഗലം ഭാരവാഹികൾ വാങ്ങിയതെന്ന് കുടുംബം പറയുന്നു. എന്നാൽ പണം വാങ്ങിയതല്ലാതെ മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ കേസിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ജോർജ് ആരോപിച്ചു. കുടുംബത്തിന്റെ കൈയിൽ നിന്നും വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ബിജെപി ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായും ജോർജ് പറയുന്നു. പണം തിരികെ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം ഡിവൈ.എസ്.പിക്ക് പരാതി നൽകി. നഷ്ടമായ പണം തിരികെ ലഭിക്കും വരെ സമരം നടത്താനെത്തിയ സംഘത്തെ കോതമംഗലം പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്.

അതേസമയം, കുത്തിയിരിപ്പ് സമര നാടകം നടത്തിയ സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ആവശ്യപ്പെട്ടു. പരാതിക്കാരന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധമുള്ളതിനാല്‍ പോലീസ് അന്വേഷിച്ചെങ്കില്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്ത്‌ വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ടി.എസ് സുനീഷിന്റെ കൈയില്‍ നിന്ന് മണ്ഡലം അധ്യക്ഷ രാജിക്കത്ത് എഴുതി വാങ്ങിയിട്ടുണ്ട്. വ്യക്തിപരമായി ഇരുവരും നടത്തിയ സാമ്പത്തിക ഈപാടുകള്‍ ചില രാഷ്ടീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം അരങ്ങേറിയത്. പാര്‍ട്ടിയെ ജനങ്ങളുടെ മുന്നില്‍ മോശമാക്കുന്നതിന് വേണ്ടിയാണെന്നും പരാതിക്കാരന് ചില ദേശവിരുദ്ധ ശക്തികളുടെ പിന്തുണയുണ്ടെന്നും ജില്ലാ പ്രസിഡന്‍റ് ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.