22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 13, 2024
December 12, 2024
December 8, 2024
December 8, 2024
December 5, 2024
December 4, 2024

ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ ഫാന്റസി കോമഡി; ‘ഹലോ മമ്മി’ നവംബർ 21മുതൽ തിയറ്ററുകളിൽ

Janayugom Webdesk
November 19, 2024 3:39 pm

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച മലയാളം ഫിലിം ഇന്റസ്ട്രിയിൽ, ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണമെടുത്താൽ, ബോക്സ് ഓഫീസ് കളക്ഷൻ തൂത്തുവാരിയ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. വ്യത്യസ്തമായ പ്രമേയത്തിലും പശ്ചാത്തലത്തിലും ദൃശ്യാവിഷ്ക്കാരത്തോടും കൂടി എത്തിയ മാസ്സ്, ആക്ഷൻ, ത്രില്ലർ, റിയലസ്റ്റിക്, റൊമാന്റിക് ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇത്തവണ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രം ‘ഹലോ മമ്മി’ നവംബർ 21ന് തിയറ്ററുകളിലെത്തും. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിക്കുന്ന ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ സിനിമകളുടെ വലിയൊരു ശേഖരം ഇന്ന് നമ്മുടെ കൈവശമുണ്ട്. സ്റ്റാർ വാല്യുയുള്ള അഭിനേതാക്കൾ, പ്രഗൽഭരായ സംവിധായകർ, മികച്ച സാങ്കേതിക വിദഗ്ദർ എന്നിവരുടെ ഒത്തൊരുമയിൽ പിറന്ന ഒരുപിടി ചിത്രങ്ങൾ. അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം തിയറ്ററുകളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രേക്ഷരെയും ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് സംവിധായകർ സിനിമകൾ ഒരുക്കിയത്. മാസ്സും മസാലയും ആക്ഷനും ആടമ്പരവും ഉൾപ്പെടുത്തി ഒരുങ്ങിയ ചിത്രങ്ങളോട് കിടപിടിക്കാൻ കുറേ നാളുകൾക്ക് ശേഷമിതാ ഒരു ഗംഭീര ഐറ്റവുമായ് ‘ഹലോ മമ്മി’ എത്തുകയാണ്. ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറർ തുടങ്ങി പ്രേക്ഷകർക്കാവശ്യമായ എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.

‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവർ ഫിലിംസുമായ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ കേരളാവിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് സ്വന്തമാക്കിയത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസും കരസ്ഥമാക്കി. ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ‌ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്‘ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പി ആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.