20 May 2024, Monday

Related news

December 20, 2022
December 20, 2022
December 18, 2022
December 14, 2022
December 10, 2022
November 28, 2022
November 28, 2022
November 27, 2022
November 26, 2022
November 24, 2022

കേരളത്തിൽ ഫാൻവാർ മുറുകുന്നു; പന്തുരുളാൻ പത്തുനാൾ

Janayugom Webdesk
November 9, 2022 11:21 pm

സുരേഷ് എടപ്പാൾ ഭൂലോകം പന്തിലേക്കൊതുങ്ങി വികസിക്കുന്ന കാൽപ്പന്ത് പൂരത്തിന് ഇനി പത്തുനാൾ. ലോകകപ്പ് ഫുട്ബോളിന്റെ ഇരുപത്തി രണ്ടാം പതിപ്പിനാണ് ഈ മാസം ഇരുപതിന് ഖത്തറിൽ തുടക്കമാകുന്നത്. അറബ് ലോകത്ത് നടക്കുന്ന ആദ്യ വിശ്വകപ്പ് ഫുട്ബോളെന്ന സവിശേഷതയും ഖത്തർ കപ്പിനുണ്ട്. 2010 ഡിസംബറിൽ ഫിഫ ഈ ലോകകപ്പ് പ്രഖ്യാപിച്ചതിനുശേഷം വലിയ മാറ്റങ്ങളാണ് ഖത്തറിൽ സംഭവിച്ചിട്ടുള്ളത്. വിഷൻ 2030 എന്ന പ്രത്യേക പദ്ധതി തന്നെ ലോകകപ്പിന്റെ സംഘാടനത്തിനായി ഖത്തർ പ്രഖ്യാപിക്കുകയും അടിസ്ഥാനസൗകര്യങ്ങളുടെ വികസന കാര്യത്തിൽ സ്വപ്നതുല്യമായ കുതിച്ചു ചാട്ടമുണ്ടാക്കുകയുംചെയ്തു. 2002 ൽ ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി നടന്ന ലോകകപ്പിനുശേഷം രണ്ടുപതിറ്റാണ്ടുകൾക്കിപ്പുറം ഫിഫ ലോകകപ്പ് വീണ്ടും ഏഷ്യയിലേക്കെത്തുകയാണ്. ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് ഖത്തർ ഈ മഹാമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുള്ളത്.

ലോകത്തിന്റെ വിവിധ മേഖലകളിലെ അഞ്ച് കോണ്‍ഫെഡറേഷനുകളിൽ നടന്ന യോഗ്യതാമത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തിരണ്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒരു പക്ഷേ മുപ്പത്തിരണ്ട് ടീമുകൾ ഉൾപ്പെടുന്ന അവസാന ടൂർണമെന്റായി ഖത്തർ ടൂർണമെന്റ് മാറാനിയടുള്ളതിനാൽ ലോകകപ്പിന്റെ ചരിത്രത്തിലെ സുപ്രധാന ഏടായി മാറും ഖത്തർ എഡിഷൻ. അടുത്ത ലോകകപ്പ് മുതൽ 48 ടീമുകൾ ഫൈനൽ റൗണ്ടിൽ ഉണ്ടാകുമെന്നതിന്റെ സൂചനകൾ ഫിഫയുടെ അധികാരികൾ ഇതിനികം തന്നെ നൽകി കഴിഞ്ഞിട്ടുണ്ട്. എട്ട് ഗ്രൂപ്പുകള്‍ നാലുവീതം ടീമുകളുള്ള എട്ട് ഗ്രൂപ്പുകളിലായാണ് മുപ്പത്തിരണ്ട് ടീമുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്രൂപ്പുകളിലെ ഒന്നും രണ്ടുംസ്ഥാനക്കാർ പ്രീക്വാട്ടറിലേക്ക് നീങ്ങും. ഖത്തറിലെ പ്രൗഢമായ അഞ്ചുനഗരങ്ങളിലായി എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഡിസംബർ 18 നാണ്. 2018 ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസായിരുന്നു ജേതാക്കൾ. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കാറുള്ള ലോകകപ്പ് ഖത്തറിലെ ചൂടുകാലം പരിഗണിച്ച് ശൈത്യകാലമായ നവംബർ‑ഡിസംബറുകളിലേക്കായി മാറ്റുകയായിരുന്നു.

കേരളമൊരുങ്ങി കളി ഖത്തറിലായതിനാൽ ലോകത്തെവിടെയുമുള്ളതിനേക്കാളേറെ ആവേശത്തിലാണ് കേരളം. പ്രിയതാരങ്ങളായ മെസിയും നെയ്മറും റൊണാള്‍ഡോയുമൊക്കെ ഗ്രാമ- നഗര ഭേദമന്യേ കോർഡുകളിലും ബാനറുകളിലും നിറയുകയാണ്. വലിയ കട്ടൗട്ടുകളും പല സ്ഥലങ്ങളിലും സൂപ്പർ താരങ്ങളുടേതായി ഉയർന്നു കഴിഞ്ഞു. അർജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകർ ഏറെയെങ്കിലും പോർച്ചുഗൽ, സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ക്രൊ­യേഷ്യ, ഹോളണ്ട്, ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങിയ ടീമുകൾക്കും പിന്തുണയായി ഫു­ട്ബോളിനെ സ്നേഹിക്കുന്നവർ രംഗത്തുണ്ട്. ടീമുകൾ തങ്ങളുടെ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡിനെ പ്ര­ഖ്യാപിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. മികച്ച മുന്നേറ്റനിരയ്ക്ക് ഊ­ന്ന­ൽ ന­ൽകി കൊ­­ണ്ടുള്ള ബ്രസീൽടീമിനെ കഴിഞ്ഞ ദിവസം കോച്ച് ടീറ്റെ പ്ര­ഖ്യാപിച്ചു കഴിഞ്ഞു. നെ­യ്മറുടെ കാനറിപ്പടയ്ക്കുപുറമെ, എംബാപ്പെ ബൂ­ട്ടണിയുന്ന ഫ്രാൻസ്, തുടർ വിജയങ്ങളുമായി ഖ­ത്തർ ലോകകപ്പിനെത്തുന്ന സൂ­പ്പർതാരം മെ­സിയുടെ അർജന്റീന, ജർമ്മനി എ­ന്നിവയൊക്കെ ആരാധകരുടെ ഫേവറിറ്റ് പട്ടികയിൽ മുന്നിലാണ്.

Eng­lish Summary:fanwar inten­si­fies in ker­ala fifa world cup
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.