23 January 2026, Friday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 23, 2025
December 22, 2025

മലയാളത്തിന്റെ പ്രിയ നടന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന്

Janayugom Webdesk
കൊച്ചി
December 21, 2025 8:17 am

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന് ഇന്ന് നാട് വിട നൽകും. എറണാകുളം ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസം രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു മലയാള സിനിമയിലെ ആ വലിയ പ്രതിഭയുടെ അന്ത്യം.

സിനിമ‑രാഷ്ട്രീയ‑സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം എറണാകുളം ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ് എന്നിവർ നേരിട്ടെത്തി അന്ത്യോപചാരമർപ്പിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ പതിയെ ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ശനിയാഴ്ച രാവിലെ ഡയാലിസിസിന് പോകാനായി തയ്യാറെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 69-ാം വയസ്സിൽ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒട്ടേറെ കഥകൾ ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.