ഉത്തർപ്രദേശിൽ കർഷക നേതാവും മകനും സഹോദരനും വെടിയേറ്റ് മരിച്ചു. അക്രി ഗ്രാമത്തിൽ ട്രാക്ടർ വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഭാരതീയ കിസാൻ യൂണിയൻ(ബി കെ യു) നേതാവ് പപ്പു സിങ്(50), മകൻ അഭയ് സിങ്(22), ഇളയ സഹോദരൻ പിങ്കു സിങ്(45) എന്നിവരാണ് കൊല്ലപ്പെട്ടത്.
റോഡിൽ തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിതിരുന്ന ട്രാക്ടർ മാറ്റാൻ മുൻ ഗ്രാമതലവനായ സുരേഷ് കുമാർ പപ്പു സിങിനോടാവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് വഴി വെച്ചത്. സുരേഷ് കുമാറിന്റെ മകനും കൂട്ടാളികളും എത്തിയതോടെ സംഘർഷവാസ്ഥയിലേക്ക് എത്തി. പിന്നാലെ വെടിവെയ്പ്പിൽ അവസാനിക്കുകയുമായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുമായി സുരേഷ് കുമാറിന് ദീർഘകാലമായി രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.