8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 6, 2025
January 4, 2025
December 30, 2024
December 29, 2024
December 24, 2024
December 6, 2024
December 1, 2024
November 29, 2024
November 26, 2024

കൃഷിക്കാരെ കേന്ദ്ര സര്‍ക്കാര്‍ രണ്ടാംതരം പൗരൻമാരാക്കുന്നു: രാജൻ ക്ഷീർസാഗർ

Janayugom Webdesk
പറവൂർ
January 7, 2025 9:44 pm

കൃഷിക്കാരെ രണ്ടാംതരം പൗരൻമാരാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ബദൽ കാർഷിക നയത്തിനായി പോരാട്ടം ശക്തമാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് രാജൻ ക്ഷീർസാഗർ. അതുൽ കുമാർ അഞ്ജാൻ നഗറി (വ്യാപാര ഭവൻ ഹാൾ) ൽ അഖിലേന്ത്യാ കിസാൻ സഭ 21ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐതിഹാസിക ദേശീയ കർഷക പ്രക്ഷോഭത്തിന്റെ കടുത്ത സമ്മർദ്ദത്തിൽ പിന്‍വലിച്ച മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവാതിലിലൂടെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക വിപണന നയം. ആഗോളവൽകരണത്തിന്റെയും സ്വകാര്യവൽകരണത്തിന്റെയും ഭാഗമാണിത്. ഈ നയം കർഷകരെയും കൃഷിയെയും തകർക്കും. കാർഷിക മേഖലയിൽ 70 ശതമാനവും സ്ത്രീകളാണ്. അവരെ പോരാട്ടങ്ങളിൽ അണിനിരത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ പതാക ഉയർത്തി. സ്വാഗത സംഘം ജനറൽ കൺവീനർ കെ എം ദിനകരൻ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളികാപ്പിൽ, കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, ജനറൽ സെക്രട്ടറി ആർ വെങ്കയ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സ്വാഗത സംഘം ചെയർപേഴ്സൺ കമല സദാനന്ദൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്റാഫ് എന്നിവർ പ്രസംഗിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എ പ്രദീപൻ, പി തുളസീദാസ് മേനോൻ, കരിയം രവി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജെ വേണുഗോപാലൻ നായർ, മാത്യു വർഗീസ്, ടി കെ രാജൻ മാസ്റ്റർ, ബങ്കളം കുഞ്ഞികൃഷ്ണൻ, ജോയ് കുട്ടി ജോസ്, ചന്ദ്രിക ടീച്ചർ, സി പി ഷൈജൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പു ചർച്ചകൾക്ക് ശേഷം പൊതുചർച്ച ആരംഭിച്ചു. നാളെ പൊതുചർച്ചയും മറുപടിയും ദേശീയ സമ്മേളന പ്രതിനിധികളുടെയും പുതിയ സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്ം നടക്കും. തുടര്‍ന്ന് സമ്മേളനം സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.