പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ തടഞ്ഞ ബിജെപിക്ക് അതേ നാണയത്തില്‍ പഞ്ചാബിലെ ഗ്രാമങ്ങളില്‍ മറുപടി. വോട്ട് തേടിയെത്തുന്ന ബിജെപിക്കാര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചാണ് കര്‍ഷകരുടെ പ്രതികരണം. ‘നിങ്ങള്‍ ഞങ്ങളെ ഡല്‍ഹിയില്‍ കടക്കുന്നത് തടഞ്ഞു, നിങ്ങള്‍ ഞങ്ങളുടെ പ്രദേശത്തേക്കും പ്രവേശിക്കേണ്ടതില്ല’ എന്നെഴുതിയ ബോര്‍ഡുകളാണ് പല ഗ്രാമങ്ങളിലും സ്ഥാപിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ഷക സമരത്തിനിടെ ഹരിയാന പൊലീസിന്റെ വെടിയേറ്റ് മരിച്ച ശുഭ്കരണ്‍ സിങ്ങിന്റെ ജന്മനാടായ സംഗ്രൂരില്‍ ഭാരതീയ കിസാന്‍ യൂണിയ (ആസാദ്) ന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മാര്‍ച്ച് 24ന് ഭട്ടിന്‍ഡയില്‍ സംഘടിപ്പിച്ച ബിജെപി ഉത്സവിനെതിരെ വന്‍ കര്‍ഷക പ്രതിഷേധമാണ് ഉണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ഝാക്കറുടെ പരിപാടി പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബികെയു ഏകതാ (ഉഗ്രഹാന്‍), സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍സഭ തുടങ്ങിയ കര്‍ഷക സംഘടനകളും ബിജെപിക്കെതിരെ പ്രചരണവും പ്രതിഷേധവുമായി രംഗത്തുണ്ട്.
English Summary:Farmers in Punjab deny entry to BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.