17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 2, 2025
March 28, 2025
March 25, 2025
March 23, 2025
March 22, 2025
March 21, 2025
March 8, 2025
March 1, 2025
February 28, 2025

പഞ്ചാബില്‍ മോഡിയുടെ റാലിക്കുവേണ്ടി കർഷകരെ തടവിലാക്കി

Janayugom Webdesk
ചണ്ഡീഗഢ്
February 14, 2022 10:11 pm

കർഷകപ്രതിഷേധം ഭയന്ന് വൻ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പഞ്ചാബിലെ ജലന്ധറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിച്ച് നല്കിയിരുന്നതിനാൽ പ്രധാന കർഷക നേതാക്കളെ വീടുകളിലും ഗ്രാമങ്ങളിലും തടഞ്ഞുവയ്ക്കുകയായിരുന്നു. ബികെയു ഉഗ്രഹൻ, ബികെയു രാജേവൽ തുടങ്ങിയ യൂണിയനുകളിലെ കർഷകരെ വീട്ടുതടങ്കലിലാക്കിയാണ് മോഡിക്ക് സുരക്ഷയൊരുക്കിയത്.

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്ന് 23 കർഷക സംഘടനകൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് സുരക്ഷാക്രമീകരണങ്ങളുടെ പേരിൽ കർഷക നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. റാലി നടക്കുന്ന സ്ഥലത്തും പ്രധാനമന്ത്രിയെത്തുന്ന വഴികളിലും കറുത്ത കൊടി ഉയര്‍ത്തി പ്രതിഷേധമറിയിക്കാനും ഗ്രാമങ്ങളില്‍ മോഡിയുടെ കോലം കത്തിക്കാനും കര്‍ഷകര്‍ ആഹ്വാനം നല്‍കിയിരുന്നു.

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നല്കിയ ഉറപ്പനുസരിച്ച് താങ്ങുവിലയില്‍ സമിതി രൂപീകരിച്ചതല്ലാതെ തുടര്‍ നടപടികളില്ല. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് പൊലീസിന് പുറമെ കേന്ദ്രസേനയേയും വിന്യസിച്ചാണ് മോഡിക്ക് സുരക്ഷയൊരുക്കിയത്. ജനുവരി അഞ്ചിന് ഫിറോസ്‍പുരിൽ നിശ്ചയിച്ചിരുന്ന റാലിയിൽ പങ്കെടുക്കാൻ റോഡ് മാർഗം പോയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പിയേറേന ഫ്ലൈ ഓവറിന് സമീപത്ത് നിർത്തിയിടേണ്ടി വന്നത് വലിയ വിവാദമായിരുന്നു. കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതി അന്വേഷണം തുടരുമ്പോഴാണ് പ്രതിഷേധ മുന്നറിയിപ്പുകൾക്കിടെ മോഡി വീണ്ടും പഞ്ചാബിലെത്തിയത്.

പ്രധാനമന്ത്രിക്കുള്ള സുരക്ഷാക്രമീകരണങ്ങൾ കണക്കിലെടുത്ത് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ ഹെലികോപ്ടറിന് ഹോഷിയാർപുരിലേക്ക് പറക്കാൻ അനുവാദം നൽകിയില്ല. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.

പഞ്ചാബ് ഇക്കുറി എൻഡിഎ ഭരിക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോഡി പറഞ്ഞു. സുരക്ഷാ വിഷയത്തിൽ സംസ്ഥാന പൊലീസിനെ മോഡി വിമർശിച്ചു. ജലന്ധറിലെ ക്ഷേത്രം സന്ദർശിക്കാൻ തനിക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേണമെങ്കിൽ ഹെലികോപ്റ്ററിൽ പൊയ്ക്കൊള്ളാനാണ് പൊലീസ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Eng­lish Sum­ma­ry: Farm­ers jailed for Mod­i’s ral­ly in Punjab

 

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.