പൂക്കളുടെ ഉല്‍പ്പാദനം കൂടിയപ്പോള്‍ അര്‍ദ്ധരാത്രിയിലും പൂ കച്ചവടവുമായി പൂകര്‍ഷകര്‍. ആലപ്പുഴ കഞ്ഞിക്കുഴിയിലെ കര്‍ഷകരാണ് രാത്രികാല പൂ കച്ചവടം തുടങ്ങിയത്. ഈ ഓണക്കാലത്ത് മാളുകളിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമല്ല പൂന്തോട്ടത്തിലും മിഡ് നൈറ്റ് സെയില്‍ ആസൂത്രണം ചെയ്തിരിക്കുകയാണ് പൂ കര്‍ഷകര്‍. പൂ ഉല്പാദനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായ ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് പൂന്തോട്ടത്തില്‍ മിഡ് നൈറ്റ് സെയില്‍.
കഞ്ഞിക്കുഴിയിലെ പൂ കര്‍ഷകന്‍ സുനിലിന്റെ പൂന്തോട്ടത്തില്‍ തുടങ്ങിയ പൂക്കളുടെ രാത്രികാല വില്‍പ്പന ആലപ്പുഴ ജില്ലാ നിയമ സഹായ കേന്ദ്രം സെക്രട്ടറി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാര്‍ , പൂ കര്‍ഷകരായ ജ്യോതിഷ് കഞ്ഞിക്കുഴി,അനില്‍ ലാല്‍ തുടങ്ങിയവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.