കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലേക്കും മറ്റ് ജില്ലകളില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കുമാണ് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
രണ്ട് വര്‍ഷം മുമ്പ് ദേശീയ കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പായപ്പോള്‍ അംഗീകരിച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ച വിള സംഭരണം നിയമം വഴി നടപ്പിലാക്കുക, വൈദ്യുതി ബില്‍ പിന്‍വലിക്കുക, കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കാര്‍ഷിക കടം കേന്ദ്രം എഴുതിത്തള്ളുക, ഇവരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, വിള ഇന്‍ഷുറന്‍സ് പദ്ധതി നവീകരിക്കുക, ഇലക്ട്രിസിറ്റി ഭേദഗതി നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശവ്യാപകമായി കര്‍ഷക പ്രക്ഷോഭം നടക്കുന്നത്.
English Summary: farmers protest; March to central government offices in the state today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.