18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 6, 2024
December 3, 2024
September 14, 2024
August 22, 2024
March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024

കര്‍ഷക സമരം : കേന്ദ്രം ഭീഷണിപ്പെടുത്തി, ഗുരുതര ആരോപണങ്ങളുമായി ’ എക്‌സ് ’  

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2024 9:16 pm
സമൂഹ മാധ്യമ അക്കൗണ്ടുകളുടെ നിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സ് ’  രംഗത്ത്.  ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് ‘എക്‌സ്´ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതായി എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സില്‍ എഴുതിയ പോസ്റ്റില്‍ കമ്പനി സ്ഥിരീകരിച്ചു. കമ്പനിയും ജീവനക്കാരും വലിയ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസിൽ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ചില അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മാത്രമായി പിന്‍വലിച്ചിരുന്നുവെന്നും എക്‌സ് വ്യക്തമാക്കി. ഈ മാസം ആദ്യം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം എന്നിവയിലെ നൂറുകണക്കിന് അക്കൗണ്ടുകളും ലിങ്കുകളും ബ്ലോക്ക് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. നീക്കാനാവശ്യപ്പെട്ട 49 എക്സ് ലിങ്കുകളില്‍ ഭൂരിഭാഗവും കർഷക സമരവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നവയാണ്. ആദ്യ കര്‍ഷക സമരത്തിന്റെ സമയത്തും ഇതുപോലെ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.
അതേസമയം സര്‍ക്കാര്‍ ഉത്തരവ് പാലിക്കുമെന്ന് കമ്പനി അറിയിച്ചു.
എന്നാല്‍, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ പോസ്റ്റുകള്‍ തടഞ്ഞുവയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി നീക്കത്തോട് വിയോജിക്കുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സർക്കാർ നീക്കം ഉത്തരവാദിത്തമില്ലായ്മയിലേക്കും ഏകപക്ഷീയമായ തീരുമാനങ്ങളിലേക്കും നയിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. അതേസമയം എക്‌സിന്റെ ആരോപണങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.  2022ൽ സമാനമായ ഉള്ളടക്കം തടയൽ ഉത്തരവുകൾക്കെതിരെ കമ്പനി നിയമനടപടികളുമായി മുന്നോട്ടുപോയിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി വിധി കമ്പനിക്ക് എതിരായിരുന്നു.
Eng­lish Sum­ma­ry: Farm­ers protest: ‘X’ against Cen­tral government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.