ഫറോക്കിന്റെ ചരിത്ര സ്മാരകമായ ടിപ്പു സുൽത്താൻ കോട്ട സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് എഐവൈഎഫ് ബേപ്പൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഫറോക്ക് സെദീർ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. ബിജെപി സർക്കാർ ഇന്ത്യയെ വർഗ്ഗീയവൽക്കരിക്കുവാൻ ശ്രമിക്കുകയാണെന്നും അതിനു വേണ്ടി അവർ ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്തിയെഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അക്ഷയ് മുണ്ടേങ്ങാട്ട് അദ്ധ്യക്ഷനായി. നരിക്കുനി ബാബുരാജ്, പി ലാക്കാട്ട് ഷൺമുഖൻ, എ ടി റിയാസ് അഹമ്മദ്, പി കെ ഹഫ്സൽ , പ്രജോഷ് ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അക്ഷയ് മുണ്ടേങ്ങാട്ട് (പ്രസിഡണ്ട്), ശാലിമ പ്രജോഷ്, ഷബീർ ചാലിയം (വൈസ് പ്രസിഡന്റുമാർ), എ ടി റിയാസ് അഹമ്മദ് ( സെക്രട്ടറി), സി പി നൂഹ്, ഷനൂപ് പിലാക്കാട്ട് (ജോ: സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
ENGLISH SUMMARY:Farooq Tipu Sultan Fort should be taken over and protected by the government: AIYF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.