6 February 2026, Friday

Related news

February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026

കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവും മകളും മരിച്ചു

Janayugom Webdesk
കോഴിക്കോട്
February 6, 2026 7:44 pm

വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കോഴിക്കോട് തലക്കുളത്തൂർ സ്വദേശികളായ പിതാവും മകളുമാണ് മരിച്ചത്. നിയന്ത്രണംവിട്ട സ്‌കൂട്ടർ വെള്ളിമാടുകുന്ന് വെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വെളളിമാടുകുന്ന് ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയായ 19 കാരിയാണ് മരിച്ചത്. റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. അപകട സാധ്യതയുള്ള വളവിൽ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.