10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

ഇതര മതക്കാരനുമായി പ്രണയം : ആലുവയിൽ മകളെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം

Janayugom Webdesk
ആലുവ
November 1, 2023 4:59 pm

ഇതര മതക്കാരനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാൻ തയാറാകാഞ്ഞ 14 കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചു. ആലുവയിലാണ് സംഭവം. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ആൺകുട്ടിയും പെൺകുട്ടിയും സ്കൂളിലെ സഹപാഠികളാണ്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന്  പറഞ്ഞെങ്കിലും പെണ്‍കുട്ടി തയാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അച്ഛൻ അബീസ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പുല്ല് കരിക്കാനുപയോഗിക്കുന്ന കളനാശിനി വിഭാഗത്തിൽപ്പെട്ട മാരക വിഷം മരണം സംഭവിക്കുമെന്ന അറിവോടെയാണ് പിതാവ് മകളെ നിർബന്ധിപ്പിച്ച് കുടിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് കളനാശിനിയുടെ കുപ്പി പിടിച്ച് എറിഞ്ഞത്. അമ്മ വന്നു നോക്കുമ്പോൾ പിതാവ് കുട്ടിയുടെ വായ് ബലമായി തുറന്നുപിടിച്ച് കളനാശിനി കുടിപ്പിക്കുകയായിരുന്നു.

Eng­lish Summary:Father Arrest­ed in Kochi for Attempt­ing to Kill 14-Year-Old Daughter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.