23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

നാല് വയസുള്ള ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

Janayugom Webdesk
ബെംഗളൂരു
June 2, 2023 4:04 pm

നാല് വയസുള്ള ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. സംഭവത്തില്‍ ദാവൻഗെരെ നഗരത്തിലെ ആഞ്ജനേയ ബാരങ്കേയിൽ താമസിക്കുന്ന അമർ (36)നെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ദാവൻഗെരെ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു ‍ഞെട്ടിക്കുന്ന സംഭവം.

രാത്രി 10.30 ഓടെ ചളഗേരി ടോൾഗേറ്റിന് സമീപമുള്ള സർവീസ് റോഡിൽ വച്ച് അമർ തന്റെ 4 വയസ്സുള്ള ഇരട്ടകളായ അദ്വൈത്, അൻവീത് എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് ഭാര്യ ജയലക്ഷ്മി തന്റെ വിജയപുരയിലുള്ള വീട്ടിലായിരുന്നു.

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ നോക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Father held for stran­gling his 4‑year-old twins to death
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.