23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

തിരുവനന്തപുരത്ത് മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ പിതാവ് മരിച്ചു; മക്കള്‍ കസ്റ്റഡിയില്‍

Janayugom Webdesk
തിരുവനന്തപുരം
March 17, 2024 1:46 pm

വെഞ്ഞാറമൂട് മക്കള്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മക്കളായ ഹരി, കൃഷ്ണ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മൂന്ന് മക്കളില്‍ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും സുധാകരനെ ക്രൂരമായി മര്‍ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒന്നരയോടെ മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Father killed by two sons
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.