മരിച്ചുപോയ പിതാവിനെ പുനര്‍ജനിപ്പിക്കാന്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലി കഴിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു. തെക്കുകിഴക്കൻ ഡല്‍ഹിയിലാണ് സംഭവം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ 25 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്‌ല മുബാറക്പൂർ സ്വദേശിയായ ശ്വേതയെയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ മുന്‍പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഫ്ദർജംഗ് ഹോസ്പിറ്റലില്‍ എത്തിയ കുട്ടിയെയും അമ്മയേയും ജച്ച‑ബച്ച കെയറിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു എൻജിഒ അംഗമാണെന്ന് പറഞ്ഞാണ് യുവതി പരിചയപ്പെട്ടത്.
കുഞ്ഞിനും സൗജന്യ മരുന്നും കൺസൾട്ടേഷനും നൽകാമെന്ന് ശ്വേത വാഗ്ദാനം ചെയ്ത്. പിന്നീട് നവജാത ശിശുവിനെ പരിശോധിക്കാനെന്ന വ്യാജേന യുവതി അവരെ പിന്തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. പിറ്റേന്ന് ഇവരുടെ വീട്ടിലും കുഞ്ഞിനെ പരിശോധിക്കാനെന്ന പേരില്‍ യുവതി എത്തി. കുഞ്ഞിനെയും പുറത്ത് കോണ്ടുപോകുവാന്‍ അനുവാദം ചോദിച്ച ശ്വേതയ്ക്കൊപ്പം കുട്ടിയുടെ അമ്മ ബന്ധുവിനെയും ഒപ്പം അയച്ചു. എന്നാല്‍ കാറില്‍ ശീതളപാനീയം നല്‍കി ബന്ധുവിനെ മയക്കിയ ശേഷം സമീപത്ത് ഉപേക്ഷിച്ചു. ബോധം തെളിഞ്ഞ യുവതിയാണ് കുട്ടിയെ തട്ടികൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
ഒക്ടോബറിൽ ശ്വേതയുടെ അച്ഛന്‍ മരിച്ചിരുന്നു. എന്നാല്‍ അതേ ലിംഗത്തിലുള്ള ഒരു കുഞ്ഞിനെ നരബലിയർപ്പിച്ചാൽ അച്ഛനെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്ന് അന്ത്യകർമങ്ങൾക്കിടയിൽ അവൾ മനസ്സിലാക്കിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.ഈ അന്ധവിശ്വാസം നടപ്പിലാക്കാൻ അവൾ പ്രദേശത്ത് ഒരു കുഞ്ഞിനെ തിരയാൻ തുടങ്ങിയത്.സബ് ഇൻസ്‌പെക്ടർ രജീന്ദർ സിംഗ്, ഹെഡ് കോൺസ്റ്റബിൾമാരായ രവീന്ദർ ഗിരി, ഷേർ സിംഗ്, സച്ചിൻ സരോഹ, നീരജ് കുമാർ, ദിനേശ് കുമാർ, വനിതാ കോൺസ്റ്റബിൾ പൂനം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
English Summary:Father must be reborn: Woman arrested for abducting toddler to sacrifice
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.