
10 വയസ്സുകാരനായ മകനെ ഉപയോഗിച്ച് അച്ഛൻ എംഡിഎംഎ വിൽപന നടത്തിയെന്ന് പരാതിയുമായി അമ്മ. സംഭവത്തിൽ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തു. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
പ്രതിയും കുട്ടിയുടെ അമ്മയും ദീർഘകാലമായി അകന്നുകഴിയുകയാണ്. തെളിവുശേഖരണത്തിന് കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ റിമാൻഡിലായ പ്രതി ആറു മാസമായി ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റുകൾ ഒട്ടിച്ചു വച്ചശേഷം മകനൊപ്പം സഞ്ചരിച്ചാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.