22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
May 16, 2024
February 5, 2024
January 26, 2024
January 2, 2024
October 22, 2023
June 20, 2023
May 2, 2023
May 1, 2023
April 26, 2023

വിവാഹ മോചനം നേടിയ മകളെ ആഘോഷപൂര്‍വം വരവേറ്റ് പിതാവ്

Janayugom Webdesk
റാഞ്ചി
October 22, 2023 10:25 pm

വിവാഹ മോചനം നേടി വീട്ടിലെത്തിയ മകളെ ആഘോഷപൂര്‍വം വരവേറ്റ് പിതാവ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാകാതെ തിരികെ വീട്ടിലേക്ക് മടങ്ങിയ മകള്‍ സാക്ഷിയെയാണ് പിതാവ് ആഘോഷപൂര്‍വം സ്വീകരിച്ചത്. സന്തോഷത്തോടെ വിവാഹം ചെയ്തയക്കുന്ന മകള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശരിയായ പരിഗണന നല്‍കിയില്ലെങ്കില്‍ അവള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കി തിരികെ കൊണ്ടുവരണമെന്നും പെണ്‍മക്കള്‍ വിലമതിക്കാനാകാത്തവരാണെന്നും ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ച് യുവതിയുടെ പിതാവ് പ്രേം ഗുപ്ത പറഞ്ഞു.

വാദ്യമേളങ്ങളോടെയും പടക്കം പൊട്ടിച്ചും കൈയ്യടിച്ചുമാണ് യുവതിയെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചത്. വീഡിയോ ഇതിനകം നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോക്ക് താഴെ പിതാവിന്റെ മനോഭാവത്തെ അഭിനന്ദിച്ചും മകള്‍ക്ക് നല്ല ഭാവി നേര്‍ന്നും നിരവധി കമന്റുകളും കാണാം. 

2022ലായിരുന്നു സാക്ഷിയും സച്ചിൻ കുമാറുമായുള്ള വിവാഹം. എന്നാല്‍ സച്ചിനില്‍ നിന്നും കുടുംബത്തില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായതോടെ വിവാഹ മോചനം തേടാൻ തീരുമാനിക്കുകയായിരുന്നു. സച്ചിൻ ഇതിന് മുമ്പ് രണ്ടു തവണ വിവാഹിതനായിരുന്നതായും ഇക്കാര്യം തന്നോടും കുടുംബത്തോടും മറച്ചു വച്ചതായും സാക്ഷി പറയുന്നു. 

Eng­lish Summary:Father wel­comes divorced daugh­ter with celebration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.