23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 29, 2023
July 1, 2023
June 29, 2023
May 31, 2023
May 16, 2023
May 16, 2023
May 14, 2023
May 14, 2023
May 12, 2023
May 12, 2023

മന്ത്രിയുമായി നടത്തിയ ചര്‍ച്ച അനൂകൂലം; സമരം ഭാഗികമായി പിന്‍വലിച്ചതായി പിജി ഡോക്ടര്‍മാര്‍

Janayugom Webdesk
തിരുവനന്തപുരം
May 12, 2023 3:34 pm

ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ച അനുകൂലമായ സാഹചര്യത്തില്‍ സമരം ഭാഗികമായി പിന്‍വലിച്ചതായി പി ജി ഡോക്ടര്‍മാര്‍ അറിയിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന ഉറപ്പും ലഭിച്ചു. കോംപെന്‍സേഷന്‍ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായും പിജി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഹൗസ് സര്‍ജന്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം, ഇതിനായി ഒരു സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തുമെന്നും അതിന് ശേഷമായിരിക്കും താലൂക്ക് ആശുപത്രികളും മെഡിക്കല്‍ കോളേജുകളിലും ഉള്‍പ്പെടെ ഹൗസ് സര്‍ജന്‍, പി.ജി വിദ്യാര്‍ത്ഥികളെ ഡ്യൂട്ടിക്ക് അനുവദിക്കൂ എന്ന് അറിയിച്ചിട്ടുണ്ട്. ഹൗസ് സര്‍ജന്‍, പി.ജി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഹെല്‍ത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായും പിജി ഡോക്ടര്‍മാര്‍ പറഞ്ഞു. ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ സമരം ഭാഗികമായി പിന്‍വലിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Favor­able dis­cus­sions with the Min­is­ter; PG doc­tors said that the strike has been par­tial­ly withdrawn

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.