17 January 2026, Saturday

Related news

December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025

എഫ്‌സിഐ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 22ന്

Janayugom Webdesk
തിരുവനന്തപുരം
September 18, 2024 3:52 pm

എഫ്‌സിഐ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സമ്മേളനം 22ന് തിരുവനന്തപുരത്ത് വച്ച് നടക്കും. ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി സ്ഥാപിതമായ എഫ്സിഐയും അതിൽ ജോലി ചെയ്യുന്നവരും ബഹുമുഖമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. 

രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ നയങ്ങളുടെ കാതലായ സ്വകാര്യവൽക്കരണവും തൊഴിലാളി വിരുദ്ധ നിലപാടുകളും ആണ് ഇതിനു കാരണം. തൊഴിലാളികളുടെ അധ്വാന ഭാരം കൂടുകയും കൂലിയും ആനുകൂല്യങ്ങളും സംഘടനാ സ്വാതന്ത്ര്യവും കുറയുകയും ചെയ്യുന്നു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായും തൊഴിലാളികൾക്ക് എതിരായും മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആണ് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് കാനം രാജേന്ദൻ നഗറിൽ വച്ച് (കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഹാൾ) നടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റും മുൻ എംപിയുമായ ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വിജയൻ കുനിശേരി, പി വിജയകുമാർ, എം പി ഗോപകുമാർ, സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ, പി എസ് നായിഡു, ടി എസ് ദാസ് എന്നിവർ സംസാരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.