23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഗുജറാത്തില്‍ പരാജയഭീതി: പ്രധാനമന്ത്രിയുടെ റാലികളുമായിബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2022 4:54 pm

അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ്നടക്കുന്ന ഗുജറാത്തില്‍ ബിജെപിയുടെ നില പരുങ്ങലിലാണ്. ഏഴാം വിജയംലക്ഷ്യമിട്ടാണ് അവരുടെ ഒരോ ചുവടും എന്നാല്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നേരിടുന്നത്.കോണ്‍ഗ്രസും,ബിജെപിയുംപരസ്പരംഏറ്റുമുട്ടുന്നസംസ്ഥാനംഎന്നതിലുപരയിയായിആംആദ്മി പാര്‍ട്ടിയും സജീവമായിരംഗത്തുണ്ട്. 

ബിജെപിക്കും കോൺഗ്രസിനും ആപ്പ് ഭീഷണി ഉയർത്തുന്നുണ്ട്‌.രാഷ്ട്രീയ നിലപാടുകളിൽ ബിജെപിയുടെ മറ്റൊരു മുഖമായി മാറിക്കൊണ്ടിരിക്കുന്ന ആം ആദ്‌മി പാർട്ടി ആരുടെ വോട്ട്‌ ബാങ്കിലായിരിക്കും വിള്ളലുണ്ടാക്കുക എന്നതാണ്‌ പ്രധാനമായും ഉയരുന്ന ചോദ്യം.കറൻസിയിൽഹിന്ദുദൈവങ്ങളുടെ ചിത്രം വേണമെന്നും ഏക സിവിൽകോഡ്‌ നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.ഇതു ബിജെപിയുടെ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കുമോ എന്ന ഭയം അവരെ വേട്ടയാടുകയാണ്‌.

വിമതശല്യമാണ്‌ ബിജെപിയെ അലട്ടുന്ന മറ്റൊരു പ്രധാനപ്രശ്‌നം.മൂന്നു ദശാബ്ദത്തോളമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെയുള്ള ജനവികാരം ശക്തമാണ്‌. വിലക്കയറ്റവും തൊഴിലില്ലായ്‌മയും മറ്റും പ്രധാന ചർച്ചാവിഷയമാകുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.ഇത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് 30റാലികളില്‍ പങ്കെടുക്കുന്നു.ആഭ്യന്തര മന്ത്രി അമിത്ഷാ ഗുജറാത്ത് കേന്ദ്രീകരിച്ചു മാത്രമാണ് പ്രവര്‍ത്തനം.

ഈമാസം20ന് മോഡിസൗരാഷ്ട്രമേഖലയില്‍ മൂന്നു പൊതുയോഗങ്ങളിലാണ് പങ്കെടുക്കുന്നത്.നേരത്തെ 25റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. എന്നാല്‍ പാരാജയ ഭീതിയാണ് റാലികളുടെ എണ്ണം കൂട്ടിയിരിക്കുന്നതിനു കാരണമായിരിക്കുന്നത്. 21ന് രണ്ട് റാലികളിലും 22ന് സൗരാഷ്ട്ര മേഖലയിലും,ദക്ഷിണ ഗുജറാത്ത് മേഖലയലും റാലികളില്‍ പങ്കെടുക്കും.

ഒബിസി വിഭാഗങ്ങള്‍ കൂടുതലുള്ള സൗരാഷ്ട്രമേഖല പ്രധാനമാണ് .2017ല്‍ ഈ മേഖലയിലെ ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. അന്ന് പാട്ടിദാര്‍ സമുദായമാണ് കോണ്‍ഗ്രസിനെ സഹായിച്ചത്. വൈകാരിക വിഷയങ്ങള്‍ ഊതിവീര്‍പ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളും ബിജെപി മെനയും.

Eng­lish Summary:
Fear of fail­ure in Gujarat: BJP with PM’s rallies

YOU may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.