മഹാരാഷ്ട്രയില്‍ ഉദ്ദവ്താക്കെറെയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം സര്‍ക്കാരിനെ താഴെയിറക്കി , വിമതശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെങ്കിലും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ബിജെപിയും, ശിവസേന വിമത വിഭാഗവും തമ്മില്‍ നടത്തുന്ന തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബിജെപി പാര്‍ട്ടിയില്‍ തന്നെ ചില അഴിച്ചുപണികള്‍ക്ക് തയ്യാറായിരിക്കുന്നു.
മഹാരാഷ്ട്ര യൂണിറ്റ് പ്രസിഡന്‍റായി ചന്ദ്രശേഖര്‍ ബവന്‍കുലയെ നിമയമിച്ചു.ഷെലാര്‍ മുംബൈ യൂണിറ്റ് പ്രസിഡന്‍റായി ചുമതപ്പെടുത്തി. വിര്‍ഭയില്‍ പാര്‍ട്ടിക്ക് അടിക്കടി ഉണ്ടാകുന്ന പരാജയങ്ങള്‍ക്കും, ഒബിസി വിഭാഗത്തെ കൂടുതല്‍ അടുപ്പിക്കുന്നതിനും ഇടയാക്കുമെന്ന ധാരണയാണ് ബിജെപി നേതൃത്തിനുള്ളത്. ഈ വര്‍ഷാവസാനം നടക്കുമെന്നു പ്രതീക്ഷിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പ് ബിജെപിക്ക് വലിയ അഗ്നിപരീക്ഷ തന്നെയാണ്.കത്രൂഡ് എംഎല്‍എ ചന്ദ്രകാന്ത് പാട്ടീലിന് പകരം ബവന്‍കുലെയും, മലബാര്‍ഹില്‍ എംഎല്‍എ മംഗള്‍ പ്രഭാത് ലോധക്ക് പകരമായിട്ടാണ് ഷെലാറിനെയും നിയമിച്ചത്.
പാട്ടീലും ലോധയും ഈ ആഴ്ച ആദ്യം ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭയിൽ മന്ത്രിമാരായി.“ചന്ദ്രശേഖർ ബവൻകുലെ മുതിർന്ന ഒബിസി നേതാവാണ്.വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പ് പ്രത്യേകിച്ചും പ്രധാനമാണ്, തെരഞ്ഞെടുപ്പിനെ ബിജെപി അത്രകണ്ട് ഭയപ്പെടുന്നുണ്ട്. ബവൻകുലെയുടെ നിയമനത്തോടെ, വിദർഭയിൽ തങ്ങളുടെ അടിത്തറ പുനർനിർമിക്കാനും ഒബിസികളിലേക്ക് എത്താനുംകഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 1980മുതല്‍ ഒബിസി വിഭാഗം ബിജെപിയോടു അടുത്തു പ്രവര്‍ത്തിച്ചിരുന്നു.
ഗോപിനാഥ് മുണ്ടെപോലെയുള്ളവര്‍ പ്രധാനികളായിരുന്നു.എന്നാല്‍ ബ്രാഹ്മണനായ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെപോലെയുള്ള ബിജെപിയിൽ പിടി മുറുക്കിയതോടെ ഒബിസി വിഭാഗങ്ങള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ അമര്‍ഷമായിരിക്കുകയാണ്.പ്രമുഖ ഒബിസി നേതാക്കളായ പങ്കജ മുണ്ടെ, ഏകനാഥ് ഖഡ്‌സെ എന്നിവരും ബിജെപിയുമായി അകന്നു.ഖഡ്‌സെ ഒടുവിൽ പാർട്ടി വിട്ട് 2020‑ൽ എന്‍സിപിയില്‍ചേര്‍ന്നു. ഒരു ഒബിസി നേതാവിനെ പാർട്ടി അധ്യക്ഷനാക്കിയാല്‍, ഒബിസി വിഭാഗങ്ങൾക്കിടയിലുള്ള പാർട്ടിയെപറ്റിയുള്ള കാഴ്ചപ്പാട് മാറുമെന്നാണ് ബിജെപി വിശ്വസിക്കുന്നു. , ബവൻകുലെയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.
English Summary: Fear of failure; Unraveling in BJP in Maharashtra
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.