7 December 2025, Sunday

Related news

November 29, 2025
November 28, 2025
October 30, 2025
October 30, 2025
October 29, 2025
October 17, 2025
October 11, 2025
October 9, 2025
October 4, 2025
October 1, 2025

ശൈശവ വിവാഹ കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങി വനിതാ സിഐ, കയ്യോടെ പൊക്കി വിജിലന്‍സ്

Janayugom Webdesk
ചെന്നൈ
September 24, 2025 10:21 am

ശൈശവ വിവാഹ കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങി വനിതാ എസ്ഐ. വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ട‍റെ വിജിലൻസ് പിടികൂടി. തമിഴ്നാട് പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളാണ് വനിതാ എസ്ഐക്കെതിരെ പരാതി നല്‍കിയത്.  ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ വനിതാ ഇൻസ്പെക്ട‍ർ മങ്കമ്മാളിനോടും കുടുംബത്തോടും 50,000 രൂപ  ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ മെയ് മാസത്തിൽ മങ്കമ്മാളിന്റെ 16കാരി മകൾ വിവാഹിതയായിരുന്നു. അതേ ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് പെൺകുട്ടി വിവാഹം ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം.  ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാൽ ആശുപത്രി അധികൃത‍ർ വിവരം സാമൂഹികക്ഷേമ വകുപ്പിനെ അറിയിക്കുകയും ഇതോടെ സാമൂഹിക ക്ഷേമ ഓഫിസർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹത്തെക്കുറിച്ചും ഗർഭത്തെക്കുറിച്ചും പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ വീരമ്മാളിനെ വിവരമറിയിക്കുകയുമായിരുന്നു. ഇരുകുടുംബങ്ങളെയും വിളിപ്പിച്ച വീരമ്മാള്‍ കുടുംബങ്ങൾക്കെതിരെ ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ  50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നൽകാൻ മങ്കമ്മാൾ തയാറായില്ല. സംഭവം വിജിലൻസിനെ അറിയിച്ചു. തുടര്‍ന്ന് കെണിയൊരുക്കി. കൈക്കൂലി നൽകാമെന്ന് മങ്കമ്മാൾ വീരമ്മാളിനെ അറിയിച്ചു. പണം വാങ്ങുന്നതിനിടെ വീരമ്മാളിനെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വീരമ്മാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.