24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 19, 2025
February 17, 2025
February 16, 2025
February 16, 2025
February 16, 2025
February 14, 2025
February 3, 2025
January 24, 2025
December 22, 2024
December 5, 2024

താമരയും വിരിയില്ല കൈപ്പത്തിയും നിവരില്ല: 2014 ന്റെ തനിയാവര്‍ത്തനം, കണക്കുകളും തൃശൂരില്‍ ഇടതു മുന്നണിക്കൊപ്പം

Janayugom Webdesk
തൃശൂര്‍
April 29, 2024 6:07 pm

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ താമരയും വിരിയില്ല കൈപ്പത്തിയും നിവരില്ല എന്നാണ് വോട്ടിങ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം കുറവാണെങ്കിലും 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിന് സമാനമായ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ കണക്കുകളും വിവിധ മണ്ഡലങ്ങളിലെ വോട്ടിങ് രീതിയും മനസിലാക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ‘സുനി‘ശ്ചിത വിജയമാണ് ഉണ്ടാകുക. ഇക്കുറി 72.9 ശതമാനം പോളിങ്ങാണ് തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി എന്‍ ജയദേവന്‍ 2014 ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ 72.20% വോട്ടാണ് രേഖപ്പെടുത്തിയത്. 2014 ല്‍ 12,74,081 വോട്ടര്‍മാരില്‍ ആകെ 9,19,557 വേട്ടുകളാണ് പോള്‍ ചെയ്തത്. ഇത്തവണ 1483055 വോട്ടര്‍മാരില്‍ 1081125 വോട്ടുകളാണ് പോള്‍ചെയ്തത്.

മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള പോള്‍ ചെയ്ത വോട്ടുകളുടെ കണക്കുകളും 2014 ന്റെ തനിയാവര്‍ത്തനംഎന്ന രീതിയിലാണ്. ഇത് ഇടതുപക്ഷത്തിന് ഗുണം ചെയ്യും എന്നാണ് നിരീക്ഷകരും എല്‍ഡിഎഫ് ക്യാമ്പും അനുമാനിക്കുന്നത്. ജനങ്ങളുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള വിരുദ്ധ വികാരവും മതേതര ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിനെ കുറിച്ചുള്ള ആശങ്കയുമെല്ലാം കൃത്യമായി വോട്ടിംഗില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് മനസിലാക്കേണ്ടത്. 

വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുന്നതിനുള്ള നിരവധി നീക്കങ്ങള്‍ ബിജെപി ക്യാമ്പില്‍ നിന്നും ഉണ്ടായെങ്കിലും ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കി. ‘വെടക്കാക്കി തനിയ്ക്കാക്കാ’ നുള്ള നീക്കവും തൃശൂര്‍ പൂരത്തോടനുബന്ധിച്ച് നടന്നെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പൂരം പ്രശ്നം പരിഹരിക്കാന്‍ ഒരു ഗോപിയെയുംവിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പിഎ വിളിച്ച് സുരേഷ് ഗോപിക്ക് ഫോണ്‍ കൊടുക്കുകയായിരുന്നുവെന്നും വ്യക്തമായി പറഞ്ഞു. പരാജയ ഭീതി മൂലം യുഡിഎഫ് ക്യാമ്പില്‍ നിന്നും ഉയര്‍ന്നത് ചോറു തിന്നുന്നവര്‍ വിശ്വസിക്കാത്ത കുപ്രചാരണങ്ങള്‍ ആയിരുന്നു.കോണ്‍ഗ്രസിനുള്ളിലെ തന്നെ നിരവധി പ്രശ്നങ്ങളും ചാവക്കാട് രാഹുല്‍ ഗാന്ധി റാലിയില്‍ നിന്നും പിന്മാറിയതുമെല്ലാം വലിയ തിരിച്ചടികളായിരുന്നു ഇതില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഇടതുപക്ഷം വോട്ട് മറിക്കുന്നുവെന്ന ആരോപണമുയര്‍ത്തിയെങ്കിലും ഒട്ടും ഏശിയില്ല. ഇവിടെയാണ് കൃത്യമായ രാഷ്ട്രീയം മുന്നോട്ട് വച്ചുള്ള ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങള്‍ പ്രസ്കതമായതും വോട്ടര്‍മാര്‍ അതിനോട് അനുകൂലമായി പ്രതികരിച്ചതും. 

Eng­lish Sum­ma­ry: Fig­ures are also with the Left Front in Thrissur

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.