കേരള സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി. അക്കാദമി ചെയർമാനെതിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജ്, ജെൻസി ഗ്രിഗറി, സംവിധായകൻ വിനയൻ എന്നിവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഇവർ തെളുവുകൾ ഹാജരാക്കാമെന്ന് പറയുന്ന സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമിക്ക് പുറത്തുനിന്നും അന്വേഷണം നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ അവാർഡ് തീരുമാനം മെച്ചപ്പെട്ടതായിരുന്നവെന്നും ചെയർമാൻ രഞ്ജിത്തിന്റെ പേരിലുണ്ടായ വിവാദങ്ങൾ അതിന്റെ ശോഭ കെടുത്തിയെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പറഞ്ഞു. അതേസമയം സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സാംസ്കാരിക വകുപ്പിന്റെ പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
English Summary: Film Award Controversy: AIYF Filed Complaint to Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.