22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് വേഷം വാഗ്ദാനം ചെയ്ത ചലച്ചിത്ര സംവിധായകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡൽഹി
March 31, 2025 5:04 pm

കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടി മൊണാലിസയ്ക്ക് തൻറെ ചിത്രത്തിൽ വേഷം വാഗ്ദാനം ചെയ്ത ചലച്ചിത്ര സംവിധായകൻ സനോജ് മിശ്ര ബലാത്സംഗ കേസിൽ അറസ്റ്റിലായി. ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്. 

28 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മിശ്ര തന്നെ 4 വർഷമായി പീഡനത്തിനിരയാക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. സിനിമ നടിയാകണമെന്ന് ആഗ്രഹിച്ചിരുന്ന യുവതി സനോജ് മിശ്രയുമായി ലിവിംഗ് ടു ഗതർ ബന്ധത്തിലായിരുന്നുവെന്നും അവകാശപ്പെടുന്നു. 

മൂന്ന് തവണ മിശ്ര തന്നെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു. തന്നെ വിവാഹം കഴിക്കാമെന്ന് മിശ്ര വാഗ്ദാനം നൽകിയിരുന്നുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 

മുസാഫർ നഗറിൽ നിന്ന് ഗർഭഛിദ്രം നടത്തിയതിൻറെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.