25 January 2026, Sunday

സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു

Janayugom Webdesk
മുംബൈ
March 24, 2023 11:07 am

മുംബൈ ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. പുലര്‍ച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

അജയ് ദേവ്ഗണ്‍, മനോജ് ബാജ്‌പേയി,അശോക് പണ്ഡിറ്റ് തുടങ്ങി ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നു.

2003 ല്‍ പുറത്തിറങ്ങിയ മുന്നാ ഭായ് എം ബി ബി എസില്‍ എഡിറ്ററായാണ് പ്രദീപ് സര്‍ക്കാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2005 ല്‍ പരിണീത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. ലഗാ ചുന്‍രി മേന്‍ ദാഗ്, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

Eng­lish Sum­ma­ry: Film­mak­er Pradeep Sarkar passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.