22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 2, 2024
July 1, 2024
February 19, 2024
February 13, 2024
January 30, 2024
October 1, 2023
August 15, 2023
July 5, 2023
June 8, 2023

തോണി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം

Janayugom Webdesk
തിരുവനന്തപുരം
December 14, 2022 1:27 pm

കക്ക വാരാന്‍ പോയി തോണിമറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ വില്ലേജില്‍ പുതുപ്പള്ളിയില്‍ അബ്ദുള്‍ സലാം, അബൂബക്കര്‍, റുഖിയ എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.അപകടത്തില്‍ മരിച്ച സൈനബയുടെ രണ്ട് കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപവീതവും അനുവദിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസം വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കും.മരണപ്പെട്ട നാല് വ്യക്തികളുടെ കുടുംബങ്ങള്‍ക്കും മരണാനന്തര ക്രിയകള്‍ക്കുള്ള അടിയന്തിര ധനസഹായം 40,000 രൂപയും അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.പേപ്പാറ വന്യജീവി സങ്കേതത്തിലെ പൊടിയകാല സെറ്റില്‍മെന്‍റില്‍ മരണപ്പെട്ട വിശ്വനാഥന്‍കാണിയുടെ ആദിവാസി കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന് രണ്ട് ലക്ഷം രൂപ ധന സഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണ ആനുകൂല്യം നൽകുന്നതിന് തത്വത്തിൽ അംഗീകാരം നല്‍കാനും,കേരള മീഡിയ അക്കാദമിയിലെ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു. 

കൂടാതെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനിലെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന 615 ജീവനക്കാരുടെയും ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന 40 ജീവനക്കാരുടെയും വേതനം നിബന്ധനകളോടെ പരിഷ്കരിക്കുന്നതിന് തീരുമാനിച്ചു.കണ്ണൂര്‍ ജില്ലയിലെ പിണറായി വില്ലേജില്‍ കിഫ്ബി ധനസഹായത്തോടെ വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കുന്നതിന് 245 കോടി രൂപയുടെ പ്രവര്‍ത്തിക്ക് ഭരണാനുമതി നല്‍കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി 

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ്ആന്‍റ് ടെക്നോളജിയില്‍ ന്യൂറോ സര്‍ജറി വകുപ്പില്‍ നിന്ന് വിരമിച്ച ഡോ. സഞ്ജീവ് വി തോമസിനെ പുനര്‍ നിയമന വ്യവസ്ഥയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേറ്റീവ് ആന്‍റ് കൊഗ്നിറ്റീവ് ന്യൂറോ സയന്‍സസ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടുന്നതിന് അനുമതി നല്‍കി. 31.03. 2023 വരെ ഈ കോടതികള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും.

Eng­lish Summary:
Finan­cial assis­tance to the fam­i­ly of those who died in the canoe accident

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.