23 January 2026, Friday

സാമ്പത്തിക പ്രതിസന്ധി;അഞ്ചംഗ കുടുംബത്തെ കാറിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Janayugom Webdesk
ചെന്നൈ
September 26, 2024 10:52 am

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അഞ്ചംഗ കുടുംബം കാറിനുള്ളിൽ വിഷം കഴിച്ച് ജീവനൊടുക്കി. സേലം സ്വദേശികളായ അഞ്ചംഗ കുടുംബത്തെയാണ് പുതുക്കോട്ടയ്ക്കടുത്ത് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണു ജീവനൊടുക്കിയതെന്നു വ്യക്തമാക്കുന്ന കത്ത് കാറിനുള്ളിൽനിന്നു ലഭിച്ചു. ഇവർ വിഷം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്​മോർട്ടത്തിനായി പുതുക്കോട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യവസായി മണികണ്ഠൻ (50), ഭാര്യ നിത്യ (48), മണികണ്ഠന്റെ അമ്മ സരോജ (70), മക്കളായ ധീരൻ (20), നിഹാരിക (22) എന്നിവരാണു മരിച്ചത്. 

പുതുക്കോട്ട നമനസമുദ്രത്ത് റോഡരികിൽ ഇന്നലെ രാവിലെ സംശയാസ്പദമായ രീതിയിൽ കാർ കിടക്കുന്നത് കണ്ടതിനെ തുടർന്നു നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.കാറിന്റെ വാതിൽ തകർത്തു പൊലീസ് നടത്തിയ പരിശോധനയിലാണു കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സേലത്ത് എസ്എം മെറ്റൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന മണികണ്ഠൻ കൃഷ്ണഗിരി, നാമക്കൽ എന്നിവിടങ്ങളിൽ ചെമ്പുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്നുവെന്നും കൂട്ടുകച്ചവടത്തെ തുടർന്നു വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.