റവന്യൂ മന്ത്രി കെ രാജന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് ഐഡിയില്‍ നിന്ന് സാമ്പത്തിക തട്ടിപ്പിന് നീക്കം. റവന്യൂ മന്ത്രിയുടെ ഫോട്ടോ പ്രൊഫൈലായി ഉപയോഗിച്ച് നിര്‍മ്മിച്ച വാട്‌സ്ആപ് ഐഡിയില്‍ നിന്ന് സാമ്പത്തിക സഹായം തേടിയുള്ള സന്ദേശങ്ങള്‍ വിവിധ വ്യക്തികള്‍ക്ക് ലഭിച്ചു.ആമസോണില്‍ നിന്നും ഗിഫ്റ്റ് കാര്‍ഡ് വാങ്ങി നല്‍കാനാവശ്യപ്പെട്ടുകൊണ്ടാണ് വ്യാജ സന്ദേശം ലഭിച്ചത്.
താന്‍ തിരക്കിലായതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ ആവശ്യപ്പെട്ട ഗിഫ്റ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കാമോ എന്ന അഭ്യര്‍ത്ഥനയോടെയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടില്‍ ചെലവായ തുക താന്‍ പിന്നീട് തിരിച്ച് നല്‍കാമെന്നും പറയുന്നുണ്ട്. വ്യാജ ഐഡിക്കെതിരെ സംസ്ഥാന പോലീസ് മേധാവിയും പോലീസ് ഡയറക്ടർ ജനറലുമായ അനില്‍ കാന്തിന് പരാതി നല്‍കി.
English summary; financial fraud in the name of Revenue Minister K Rajan
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.