2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും വാഹനങ്ങളില്‍ നിറച്ചു പണം നല്‍കാതെ കടന്നു കളഞ്ഞ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.ഡൽഹി ആസ്ഥാനമായ അനുഗ്രഹ എന്ന സൊസൈറ്റിയുടെ ഏറ്റുമാനൂർ തെള്ളകം യൂണിറ്റ് ചെയർമാൻ റോയ് ജോസഫ് ആണ് പൊലിസ് പിടിയിലായത്.കഴിഞ്ഞ വർഷം ജനുവരിയിൽ പമ്പിൽ എത്തിയ റോയ് ഉടമയെ കണ്ട് ചാരിറ്റി സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞ് വിശ്വസിപ്പിച്ചു സൊസൈറ്റിയുടെ പേരിൽ സ്വകാര്യ പെട്രോൾ പമ്പിൽനിന്നു മുൻകൂറായി പെട്രോൾ, ഡീസൽ എന്നിവ വാഹനങ്ങളിൽ അടിച്ചശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്..മുൻകൂറായി ചെക്കും ലെറ്റർ പാഡും നൽകി 2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും വിവിധ വാഹനങ്ങളിൽ നിറച്ച ശേഷം ഇയാൾ സ്ഥലംവിട്ടു.പിന്നീട് പലതവണ ഉടമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റോയി ഫോൺ കട്ട് ചെയ്യുകയായിരുന്നു. പമ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് റോയിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
English summary : The young man was arrested for financial fraud under the guise of a charitable society
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.