മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായത് മനപൂര്‍വ്വമെന്ന് എഫ്ഐആര്‍. മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം മനപൂര്‍വ്വം തടസപ്പെടുത്തിയതാണെന്ന് എഫ്ഐആറില്‍ പറയുന്നു.
തിങ്കളാഴ്ച അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മൈക്ക് തകരാറിലായി പ്രസംഗം തടസപ്പെട്ടത്. തകരാറിന്റെ കാരണം കണ്ടെത്താനാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചതെന്നും പൊലീസ് പറയുന്നു. കേസില്‍ ആരെയും
ആരെയും പ്രതി ചേർത്തിട്ടില്ല. മൈക്ക് തകരാറിന്റെ കാരണം കണ്ടെത്താനായി മൈക്ക് ഓപ്പറൈറ്ററും സംഘാടകരും ഉൾപ്പെടെ പലരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനിടെ സംഭവത്തില്‍ മൈക്ക്, ആംപ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധന നടത്തും. പരിശോധനയ്ക്കുശേഷം മൈക്കും ആംപ്ലിഫയറും വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.
English Summary: FIR says Chief Minister’s microphone malfunctioned during Oommen Chandy’s commemoration
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.