24 January 2026, Saturday

കെഎസ് യു നേതാവ് അന്‍സില്‍ ജലീലിന്‍റെ ബീകോം സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് എഫ്ഐആര്‍

Janayugom Webdesk
തിരുവനന്തപുരം
June 22, 2023 4:59 pm

കെഎസ് യു സംസ്ഥാന നേതാവ് അന്‍സില്‍ ജലീല്‍ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചതായി എഫ്ഐആര്‍.വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അതു യഥാര്‍ഥമാണെന്നു വ്യാജേന ഉപയോഗിക്കാനും കേരള സര്‍വകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായി കന്‍റോമെന്‍റ് പൊലീസിന്‍റെ എഫ്ഐആറില്‍ പറയുന്നു.

കേരള സര്‍വകലാശാല റജിസ്ട്രറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2013–2016 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്നും ബീകോം പാസായെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് അതില്‍ വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടതായി എഫ്ഐആറില്‍ പറയുന്നു. 

ഐപിസി 465, 466, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത് ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏഴുവര്‍ഷം വരെ തടവും പിഴയും ശിക്ഷയും ലഭിക്കാം. കെഎസ് യു സംസ്ഥാന കണ്‍വീനറാണ് അന്‍സില്‍ ജലീല്‍.

അദ്ദേഹത്തിന്‍റേതെന്നു പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍രെ സീരിയല്‍ നമ്പര്‍ കേരള സര്‍വകലാശാലയുടേത് അല്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്ന ആള്‍ ആ സമയത്ത് വി സി ആയിരുന്നില്ലെന്നും സര്‍വകലാശാല ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്

Eng­lish Summary:
FIR that KSU leader Ansil Jaleel’s BCom cer­tifi­cate is fake

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.