4 May 2024, Saturday

നാട്ടിലെമ്പാടും തീ പടരുന്നു… തീയണക്കാനുളള വെളളത്തിനായി പരക്കം പാഞ്ഞ് അഗ്നിരക്ഷാസേന

Janayugom Webdesk
ചിറ്റാര്‍
March 6, 2023 5:06 pm

വേനല്‍ കടുത്തതോടെ നാട്ടിലെമ്പാടും തീപടരുന്നു പിടിക്കുബോഴും. അഗ്നിരക്ഷാസേന തീയണക്കാനുളള വെളളത്തിനായി പരക്കം പായുകയാണ്. പിന്നെങ്ങനെ തീയണക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം ? ഈ ദുരവസ്ഥ സീതത്തോട് അഗ്നിരക്ഷാ സേനക്കാണുളളത്. നാട്ടില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സീതത്തോട്ടില്‍ അഗ്നിരക്ഷാനിലയം സ്ഥാപിച്ചത്. രണ്ട് ഫയർ എൻജിനും 24 ഉദ്യോഗസ്ഥരും ഒരു വാട്ടർ മിസ്റ്റ് വാഹനവും ഉൾപ്പെട്ട വിപുലമായ സംവിധാനങ്ങളോടു കൂടി പ്രവർത്തിക്കുന്ന സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു ശുദ്ധജലത്തിനു അയൽവീട്ടുകാർ കനിയണം. കക്കാട്ടാറിനു സമീപം ഉറുമ്പനിയിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനു മുന്നിൽ ഉദ്യോഗസ്ഥർ നിർമിച്ച കിണറ്റിൽ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. ആറ്റിലെയും സമീപത്തെ തോട്ടിലെയും ജലനിരപ്പ് താഴ്ന്നതോടെ കിണറ്റിലെ വെള്ളവും കുറഞ്ഞു.

മണിക്കൂറുകൾ കാത്തിരിക്കുമ്പോഴാണ് ഏതാനും ലീറ്റർ വെള്ളം കിണറ്റിൽനിന്ന് ലഭിക്കുകയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഓഫിസിനു സമീപത്തെ വീടുകളിൽ നിന്നുമാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്. പഞ്ചായത്തിൽ നിന്നു സ്ഥിരമായി വെള്ളം എത്തിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനു സമീപം കുഴൽ കിണർ നിർമിക്കുന്നതിനുള്ള നടപടിക്കായി വാട്ടർ അതോറിറ്റിയെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല. കക്കാട് പദ്ധതിയിൽ വൈദ്യുതോൽപാദനം നടക്കുമ്പോഴും അള്ളുങ്കൽ ജല വൈദ്യുത പദ്ധതിയുടെ സംഭരണിയിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ മാത്രമാണ് ആറ്റിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുക.

Eng­lish Sum­ma­ry: Fire acci­dents increas­es; Fire res­cue team faces water scarcity

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.