5 March 2026, Thursday

Related news

February 20, 2026
November 16, 2025
August 10, 2025
November 30, 2024
August 6, 2024
June 20, 2024
May 23, 2024
July 30, 2023

വാരണാസി റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; 200 വാഹനങ്ങൾ കത്തി നശിച്ചു

Janayugom Webdesk
വാരണാസി
November 30, 2024 2:21 pm

വാരണാസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷനിൽ വാൻ തീപിടുത്തം. റെയിൽവേ സ്റ്റേഷൻ വാഹന പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തിൽ 200 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയിൽ അഗ്നിശമന സേനയുടെയും പൊലീസിൻറെയും ഉദ്യോഗസ്ഥർ തീയണക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നത് കാണാം. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സംഭവസ്ഥലത്തേക്ക് വാട്ടർ ഹോസ് കൊണ്ടുവരുന്നതും തീയിൽ വെള്ളം ഒഴിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

പൊലീസിനും റെയില്‍വെ പൊലീസിനുമൊപ്പം 12 ഓളം അഗ്നിശമന സേനാ വാഹനങ്ങൾ തീ അണയ്ക്കാൻ സ്ഥലത്തെത്തിയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കത്തിനശിച്ച ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും റെയിൽവേ ജീവനക്കാരുടേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് തീ അണച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.