26 December 2024, Thursday
KSFE Galaxy Chits Banner 2

ഭോപ്പാലിലെ കമലാ നെഹ്‌റു ആശുപത്രിയില്‍ തീപിടിത്തം; നാല് കുട്ടികള്‍ വെന്തു മരിച്ചു

Janayugom Webdesk
November 9, 2021 8:55 am

മധ്യപ്രദേശിലെ ഭോപ്പാലിലെ കമലാ നെഹ്‌റു ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ കുട്ടികള്‍ക്കുള്ള വാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ നാല് കുട്ടികള്‍ വെന്തു മരിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്.

തീപിടിത്തം ഉണ്ടായ ഉടനെതന്നെ കുട്ടികളെ ഇവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നതായും കുട്ടികളുടെ വാര്‍ഡില്‍ ഉണ്ടായിരുന്ന 40 കുട്ടികളില്‍ 36 പേരെ രക്ഷിക്കാന്‍ സാധിച്ചെന്നും വിഷയത്തില്‍ ഉന്നത തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.
eng­lish summary;Fire breaks out at Kamala Nehru Hos­pi­tal in Bhopal
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.