
നവി മുബൈയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. 10 പേർക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശികളായ കുടുംബവും ഉള്‍പ്പെടുന്നു. സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികള്‍.
വാഷിയിലെ എംജിഎം കോംപ്ലക്‌സിലെ രഹേജ റെസിഡൻസിയുടെ പത്താം നിലയില്‍ പുലർച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനൊന്നും പന്ത്രണ്ടും നിലകളിലേക്കും തീപടര്‍ന്നു. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി.അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി പുലർച്ചെ 4 മണിയോടെ തീ അണച്ചു. മറ്റ് താമസക്കാര്‍ സുരക്ഷിതരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.