കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനടുത്ത ശ്മശാനഭൂമിയിൽ തീപിടിത്തം. ഉണക്കപ്പുല്ലും അടിക്കാടും ചാമ്പലായി. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി വെള്ളം പമ്പു ചെയ്തതിനാൽ താഴ്‌വാരത്തിലെ വീടുകളിലേക്കും മറ്റും തീ പടരാതെ ദുരന്തം ഒഴിവായി. മീഞ്ചന്ത അഗ്നിരക്ഷാസേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജി പ്രവീൺ, പി മധു, അതുല്യ സുന്ദരൻ, ഡ്രൈവർ പി കെ അനൂപ്, ഹോം ഗാർഡ് അഭിലാഷ് എന്നിവരാണു തീയണച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.